ചര്‍ച്ചയില്ലാതെ, പ്രതിപക്ഷ ബഹളത്തിനിടയില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ചര്‍ച്ചയില്ലാതെ, പ്രതിപക്ഷ ബഹളത്തിനിടയില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രം പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക് സഭ ചര്‍ച്ച നടത്താതെയാണ് പാസാക്കിയത്.

ബില്ലിന്മേല്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും വിവാദ ബില്ലില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന് അവതരിപ്പിച്ചത് ഒറ്റബില്ലാണ്.

കര്‍ഷകര്‍ ഒരുവര്‍ഷത്തോളമായി കര്‍ഷകര്‍ സമരത്തിലാണ്. നവംബര്‍ 19ന് നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നെങ്കിലും താങ്ങുവിലയില്‍ ഉറപ്പുനല്‍കുന്നതുവരെയും നിയമം പിന്‍വലിക്കുന്നതുവരെയും സമരം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരുന്നത്.