ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ അടിച്ചു തകര്‍ത്ത് കോണ്‍ഗ്രസ്,'ഗാന്ധിയുടെ ഗുജറാത്തില്‍ ഗോഡ്‌സെയ്ക്ക് സ്ഥാനമില്ല'

ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ അടിച്ചു തകര്‍ത്ത് കോണ്‍ഗ്രസ്,'ഗാന്ധിയുടെ ഗുജറാത്തില്‍ ഗോഡ്‌സെയ്ക്ക് സ്ഥാനമില്ല'

ഹിന്ദുസേന സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചു തകര്‍ത്ത് കാട്ടിലെറിഞ്ഞ് കോണ്‍ഗ്രസ്. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം.

ഗോഡ്‌സെയെ തൂക്കി കൊന്ന 72ാം വാര്‍ഷികമായിരുന്ന നവംബര്‍ 15നാണ് ഹിന്ദു സേന പ്രതിമ സ്ഥാപിച്ചത്. കാവി പുതപ്പിച്ചായിരുന്നു ഹിന്ദു സേന പ്രവര്‍ത്തകര്‍ ഗോഡ്‌സെയ്ക്ക് ആദരമര്‍പ്പിച്ചത്. 'നാഥുറാം അമര്‍ രഹേ' എന്ന മുദ്രാവാക്യവുമായാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്.

ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പ്രതിമ തകര്‍ത്ത് കാട്ടിലെറിയുകയായിരുന്നു.

കോണ്‍ഗ്രസ് ജാംനഗര്‍ അധ്യക്ഷന്‍ ദിഗുഭാ ജഡേജയുടെ നേതൃത്വത്തിലെത്തി പ്രതിമ തകര്‍ക്കുകയയായിരുന്നു. ഗാന്ധിജിയുടെ ഗുജറാത്തില്‍ ഗോഡ്‌സെയ്ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ എട്ടിന് ജാംനഗറില്‍ ചേര്‍ന്ന ഹിന്ദു സേനാ യോഗമാണ് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് നഗരത്തിലെ കാലാവഡില്‍ദര്‍ബാര്‍ഗഢിന് പിന്നിലെ ദുധിയ ഹനുമാന്‍ ക്ഷേത്ര പരിസരത്ത് തിങ്കളാഴ്ച പ്രതിമ സ്ഥാപിക്കുകയായിരുന്നു.

The Cue
www.thecue.in