തലപ്പത്ത് ഖാര്‍ഗെയോ തരൂരോ ; കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

തലപ്പത്ത് ഖാര്‍ഗെയോ തരൂരോ ; 
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള മത്സരത്തിന്റെ വോട്ടെടുപ്പ് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. വൈകീട്ട് നാല് മണിവരെ രഹസ്യ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താം. ആകെ 9308 വോട്ടര്‍മാരാണുള്ളത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.

ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2000ല്‍ സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദും തമ്മില്‍ മത്സരിച്ചപ്പോള്‍ വിജയം സോണിയ ഗാന്ധിക്കായിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പോകുന്നത് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. സീതാറാം കേസരിയാണ് (1996-98) ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള നേതാവ്.

ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും, രണ്ടാമത് ശശി തരൂരിന്റെയും പേരാണുള്ളത്. സ്ഥാനാര്‍ത്ഥിമാരായ ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് രേഖപ്പെടുത്തും. എഐസിസിയിലും, പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും വോട്ട് ചെയ്യുക.

കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in