കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകരെ ഇടിച്ചു കൊന്നപ്പോള്‍ താങ്കള്‍ക്ക് വേദനിച്ചില്ലേ; യൂസഫലിക്കെതിരെ റിജില്‍ മാക്കുറ്റി

കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകരെ ഇടിച്ചു കൊന്നപ്പോള്‍ താങ്കള്‍ക്ക് വേദനിച്ചില്ലേ;  യൂസഫലിക്കെതിരെ റിജില്‍ മാക്കുറ്റി

പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബില്‍ റാലി ഉപേക്ഷിക്കേണ്ടി വന്നത് ഖേദകരമായെന്ന വ്യവസായി എം.എ യൂസഫലിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.

രാജ്യത്ത് ബീഫ് കഴിച്ചതിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുമ്പോള്‍ താങ്കള്‍ പ്രതികരിച്ചു കണ്ടില്ല. ബി.ജെ.പി നേതാവായ കേന്ദ്ര മന്ത്രിയുടെ മകന്‍സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയപ്പോള്‍താങ്കള്‍ക്ക് ദു:ഖം ഉണ്ടായില്ല. അവരൊക്കെ പാവങ്ങള്‍ അല്ലേ? റിജില്‍ മാക്കുറ്റി പറഞ്ഞു.

റിജില്‍ മാക്കുറ്റി പറഞ്ഞത്

രാജ്യത്ത് ബീഫ് കഴിച്ചതിന്റെ പേരില്‍ ആളുകളെ തല്ലി കൊല്ലുമ്പോള്‍ ശ്രി യൂസഫലി അങ്ങ് പ്രതികരിച്ചില്ല.

രാജ്യത്ത് കര്‍ഷകര്‍ നിലനില്‍പ്പിന് വേണ്ടി പോരാടിയപ്പോള്‍ അതില്‍ 700 ഓളം കര്‍ഷകര്‍ രക്തസാക്ഷികളായപ്പോള്‍ താങ്കള്‍ പ്രതികരിച്ചില്ല? ബി.ജെ.പി നേതാവായ കേന്ദ്ര മന്ത്രിയുടെ മകന്‍

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയപ്പോള്‍

താങ്കള്‍ക്ക് ദു:ഖം ഉണ്ടായില്ല. അവരൊക്കെ പാവങ്ങള്‍ അല്ലേ? അവരുടെ കണ്ണീരിനും ചോരയ്ക്കും വിലയില്ലല്ലോ? കൂടെപ്പിറപ്പുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ അതിനുത്തരവാദിയായ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധം

നടത്തിയപ്പോള്‍ താങ്കള്‍ക്ക് താങ്ങനാകാത്ത ദു:ഖം. ഈ പ്രധാനമന്ത്രി മുഖ്യമന്ത്രിയായ ഗുജറാത്തില്‍ നടത്തിയ വംശഹത്യ അങ്ങ് മനപ്പൂര്‍വ്വം മറന്നു പോയതാണോ? ഏതായാലും യു.പിയില്‍ അങ്ങ് ആരംഭിക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന് എല്ലാം ആശംസകളും നേരുന്നു.

പ്രധാനമന്ത്രിയെ പഞ്ചാബില്‍ തടഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടിയും അദ്ദേഹത്തിന് ദീര്‍ഘകാലം രാജ്യത്തെ നയിക്കാന്‍ കഴിയാനും പ്രത്യേക പ്രാര്‍ത്ഥന നടത്തിയെന്നായിരുന്നു യൂസഫലി പറഞ്ഞത്.

The Cue
www.thecue.in