മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു 

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു 

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. 95 വയസായിരുന്നു. രാവിലെ ആറു മണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 5.30ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു 
മതികെട്ടാനില്‍ മരങ്ങള്‍ ഉണക്കിയത് കീടനാശിനി ഉപയോഗിച്ച്; രണ്ട് പേര്‍ അറസ്റ്റില്‍

1982ലെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുണ്ടായിരുന്നത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു. വിമോചന സമര കാലത്തും അടിയന്തരാവസ്ഥ കാലത്തും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1946ല്‍ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്ക് കടന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ വനിതാ സംവരണമായിരുന്നതിനാല്‍, നേതാക്കള്‍ വീട്ടില്‍ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 1980ലും 82ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in