ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സൗജന്യമായി കോണ്ടം ; പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സൗജന്യമായി കോണ്ടം ; പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍

അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനെന്ന വിശദീകരണത്തോടെ, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്ന പദ്ധതിയാരംഭിച്ച് ബിഹാര്‍ സര്‍ക്കാര്‍. 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കുന്നവര്‍ക്കുമാണ് ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്നത്. 8.77 ലക്ഷം പേരാണ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയത്. അതേസമയം 5.30 ലക്ഷം പേര്‍ ഇപ്പോള്‍ ബ്ലോക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലുമായുള്ള ക്വാറന്റൈന്‍ സെന്ററുകളില്‍ തുടരുന്നു. 'അതിഥി തൊഴിലാളികള്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങുകയാണ്. അനാവശ്യ ഗര്‍ഭധാരണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അവരെ ബോധവത്കരിക്കുകയും കോണ്ടം ഉള്‍പ്പെടെയുള്ളവ നല്‍കുകയുമാണ്'.ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സൗജന്യമായി കോണ്ടം ; പദ്ധതിയുമായി ബിഹാര്‍ സര്‍ക്കാര്‍
സായി ടീച്ചറെ ട്രോളിയവര്‍ ഇതുകൂടി അറിയണം ; ശമ്പളമില്ലാതിരുന്നിട്ടും നൃത്താഭ്യാസത്തിലൂടെ സ്വരൂപിച്ചത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജനസംഖ്യ നിയന്ത്രിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് തീര്‍ത്തും കുടുംബാസൂത്രണത്തിന് വേണ്ടിയുള്ളതാണെന്നും കൊവിഡുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ലോകത്താകമാനം വര്‍ധിച്ചിട്ടുള്ളതിനാലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അത്രയും കാലം ഇത് തുടരുമെന്നുമാണ് വിശദീകരണം. ആശ വര്‍ക്കര്‍മാര്‍ മുഖേനയാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നത്. രണ്ട് പാക്കറ്റുകള്‍ വീതമാണ് ലഭ്യമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in