ഫ്‌ളിപ് കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് വര്‍ക്ക് ഔട്ട് മെഷീന്‍; ലഭിച്ചത് ചാണകമെന്ന് പരാതി

ഫ്‌ളിപ് കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് വര്‍ക്ക് ഔട്ട്  മെഷീന്‍; ലഭിച്ചത് ചാണകമെന്ന് പരാതി
Published on

ഫ്‌ളിപ്കാര്‍ട്ടില്‍ വര്‍ക്ക് ഔട്ട് മെഷീന്‍ ഓര്‍ഡര്‍ ചെയ്ത കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് ചാണകമെന്ന് പരാതി. മാവൂര്‍ സ്വദേശിയായ രാഹുലിനാണ് വര്‍ക്ക് ഔട്ട് മെഷീന് പകരം ചാണകം കിട്ടിയത്. വീട്ടിനകത്തിരുന്ന് വ്യായാമം ചെയ്യാവുന്ന ഉപകരണമാണ് ഓര്‍ഡര്‍ ചെയ്തതെന്ന് രാഹുല്‍ ദ ക്യുവിനോട് പറഞ്ഞു. ഓണ്‍ലൈനില്‍ കാണിച്ചതിനെക്കാള്‍ കൂടുതല്‍ പണം ഈടാക്കിയതായും പരാതിയുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവത്തെക്കുറിച്ച് രാഹുല്‍ പറയുന്നത് ഇങ്ങനെ ജൂണ്‍ മൂന്നിനാണ് ഫ്‌ളിപ് കാര്‍ട്ട് വഴി എവി വീല്‍ റോളര്‍ എന്ന വര്‍ക്ക് ഔട്ട് മെഷീന്‍ ഓര്‍ഡര്‍ ചെയ്തത്. ഇന്ന് വൈകിട് മുക്കത്തെ ഫ്‌ളിപ് കര്‍ട്ട് ഓഫിസില്‍ ഉപകരണം എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. അവിടെ നേരിട്ട് പോയി പണം കൊടുത്ത് കൊടുത്തു സാധനം കൈപ്പറ്റി. ഉപകരണം കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഭാരം കുറവാണെന്ന സംശയം തോന്നി. അവിടെ വെച്ച് തന്നെ പാക്കറ്റ് പൊട്ടിച്ചു. തുറന്നപ്പോള്‍ ഉപകരണത്തിന് പകരം ചാണകം ആയിരുന്നു. 399 രൂപയ്ക്കാണ് ഓര്‍ഡര്‍ ചെയ്തത്. 484 രൂപക്കാണ് ഓഫീസില്‍ നിന്നും കൈ പറ്റിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയതു കൊണ്ടാണിതെന്നാണ് ഓഫീസില്‍ നിന്നും കിട്ടിയ വിശദീകരണം.

മുക്കത്തു കേബിള്‍ ടി വി ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുകയാണ് രാഹുല്‍. നിയമപരമായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ പറഞ്ഞു. തുച്ഛമായ പണമാണ് നഷ്ടപ്പെട്ടതെങ്കിലും ഇനിയാരും കബളിപ്പിക്കപ്പെടാതിരിക്കാനാണിതെന്നും രാഹുല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in