അതിരുവിട്ട ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി ; റിയാസിന് വീണ്ടും കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

അതിരുവിട്ട ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി ; റിയാസിന് വീണ്ടും കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മത്സരാര്‍ഥി റിയാസ് സലിമിനോടുള്ള ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് അവതാരകയുടെ ചോദ്യങ്ങള്‍ക്ക് വിമര്‍ശനം. റിയാസിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്തും പേഴ്‌സണല്‍ സ്‌പേസിലേക്ക് കടന്നുമുള്ള ചോദ്യങ്ങളായിരുന്നു കോമഡി സ്റ്റാര്‍സില്‍ അവതാരക മീര ചോദിച്ചത്.

റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.., റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് , പുരുഷനെയോണോ സ്ത്രീയെയാണോ പാര്‍ട്ണറായി വേണ്ടത്, അങ്ങനെയൊന്നുമില്ലേ, 'ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു അവതാരക ചോദിച്ചത്. അതിനൊപ്പം ഇതെല്ലാം ചോദിക്കാന്‍ വേണ്ടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു.

മീരയുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞുകൊണ്ടാണ് റിയാസ് കോമഡി സ്റ്റാര്‍സ് വേദിയിലും സോഷ്യല്‍ മീഡിയയിലും വീണ്ടും കൈയ്യടി നേടുന്നത്.

എന്റെ ജെന്റര്‍ ഐഡന്റിറ്റി He Or Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats not my Problem. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats not my Problem.. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്.. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല.. '

റിയാസ് സലിം

പരിപാടിയുടെ വീഡിയോ ഏഷ്യാനെറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മീരയോട് എന്തിനു പറയണം?' മീരയോട് കൊമ്പുകോര്‍ത്ത് റിയാസ് എന്ന തലക്കെട്ടോടെയാണ് ഏഷ്യാനെറ്റ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ട്രോള്‍ മീം സ്വഭാവത്തില്‍ വീഡിയോ എഡിറ്റ് ചെയ്തിട്ടുമുണ്ട്.

logo
The Cue
www.thecue.in