പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ തിരിച്ച് പിടിക്കണം, കളക്ടറുടെ റിപ്പോര്‍ട്ട്

പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ തിരിച്ച് പിടിക്കണം, കളക്ടറുടെ റിപ്പോര്‍ട്ട്

പ്രളയഫണ്ട് തട്ടിപ്പിനെ കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ എസ് സുഹാസ് വകുപ്പ് തല അന്വേഷണ സംഘത്തിന് കൈമാറി. മുഖ്യപ്രതിയായ വിഷ്ണു പ്രസാദ് നടത്തിയത് ഗുരുതര ക്രമക്കേടാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇയാള്‍ക്ക് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും, അത് തിരിച്ച് പിടിക്കണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിശദീകരണം കളക്ടര്‍ക്ക് തൃപ്തികരമല്ലെന്നും സൂചനയുണ്ട്. പതിനൊന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പ്രളയ ഫണ്ട് തട്ടിപ്പ് കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ തിരിച്ച് പിടിക്കണം, കളക്ടറുടെ റിപ്പോര്‍ട്ട്
പോല്‍-ആപ്, ഇനി കുറ്റകൃത്യങ്ങളെക്കുറിച്ചും ഫോട്ടോയും പോലീസിന് അയക്കാം

പ്രതി വിഷ്ണുപ്രസാദുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. എറണാകുളം കളക്ട്രേറ്റിലെ പ്രളയ പരാതി സെല്ലിലാണ് തെളിവെടുപ്പ് നടന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതി എഎം അന്‍വര്‍, നാലാം പ്രതി കൗലത്ത് എന്നിവരോട് പത്ത് ദിവസത്തിനകം അന്വേഷസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in