രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷം; സംസ്ഥാനങ്ങൾ പവർകട്ടിലേക്ക്

രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷം; സംസ്ഥാനങ്ങൾ പവർകട്ടിലേക്ക്

കൽക്കരിയുടെ ക്ഷാമം മൂലം താപനിലയങ്ങളുടെ പ്രവർത്തനം താറുമാറായതിനാൽ രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷം. വടക്കേ ഇന്ത്യയിൽ പലയിടത്തും പവർകട്ട് പ്രഖ്യാപിച്ചു. കേരളത്തിലും നിയന്ത്രണം പ്രഖ്യാപിച്ചേക്കും.

പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിൽ റൊട്ടേഷണൽ ലോഡ്ഷെഡിങ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിൽ രണ്ട് മണിക്കൂറാണ് ലോഡ്ഷെഡിങ്ങിന്റെ ദൈർഖ്യം. ഡൽഹിയും അധികം വൈകാതെ പവർകട്ട് പ്രഖ്യാപിച്ചേക്കും. ഊർജപ്രതിസന്ധിയെ മുൻനിർത്തി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം, കേരളത്തെയും ഊർജപ്രതിസന്ധി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതിനാൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജനങ്ങൾ വൈദ്യുതി പാഴാക്കാതെ സൂക്ഷിച്ചുപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചിട്ടുണ്ട്.

രാജ്യത്തെ മൊത്ത വൈദ്യുതോത്പാദനത്തിന്റെ 70 ശതമാനത്തോളം ഉത്പ്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളാണ്. കല്‍ക്കരിയുടെ വില രാജ്യാന്തര വിപണിയില്‍ ഗണ്യമായി ഉയര്‍ന്നത് ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി നിരക്കുകളിൽ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഊര്‍ജ ഉത്പ്പാദനം ഗണ്യമായി ഉയര്‍ന്നതിനോടൊപ്പം കനത്ത മഴയില്‍ പല ഖനികളിലും വെള്ളം മൂടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പലയിടങ്ങളിലും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. ഈ രീതിയില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ അവ കാര്യമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in