‘വിവാദത്തെ അവഗണിച്ച് തള്ളുന്നു’, പ്രതിപക്ഷത്തിന്റെ ശ്രമം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി

‘വിവാദത്തെ അവഗണിച്ച് തള്ളുന്നു’, പ്രതിപക്ഷത്തിന്റെ ശ്രമം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി

സ്പ്രിങ്ക്‌ളര്‍ വിവാദത്തിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നും 'നാം മുന്നോട്ട് ' പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സത്പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘വിവാദത്തെ അവഗണിച്ച് തള്ളുന്നു’, പ്രതിപക്ഷത്തിന്റെ ശ്രമം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി
‘ഐടി വകുപ്പിന്റെ നടപടിയോട് വിയോജിപ്പില്ല’, നടക്കുന്നത് മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എകെ ബാലന്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

ഗവണ്‍മെന്റിന് ഈ കാര്യത്തില്‍ സല്‍പ്പേര് കിട്ടാന്‍ പാടില്ല. അപ്പോള്‍ ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പറഞ്ഞ ഓരോ സന്ദര്‍ഭത്തിലും ആ തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും മെല്ലെ തുടങ്ങിയിരിക്കുകയാണ്. ഉദ്ദേശം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കണ്ടുകൊള്ളും. ജനങ്ങള്‍ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in