കറുപ്പിന് വിലക്കില്ല, ആരുടെയും വഴി തടയില്ല; തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി

കറുപ്പിന് വിലക്കില്ല, ആരുടെയും വഴി തടയില്ല; തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വഴി നടക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും കറുപ്പ് നിറത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പ്രത്യേക വസ്ത്രം ധരിച്ച് പങ്കെടുക്കാന്‍ പറ്റില്ലെന്ന എന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. ആരുടെയും വഴി തടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറച്ച് ദിവസമായി കൊടുമ്പിരികൊണ്ട് മറ്റൊരു പ്രചരണം, ഒരു പ്രത്യേക നിറത്തില്‍ വസ്ത്രം ധരിക്കാന്‍ പറ്റില്ല, മാസ്‌ക് കറുത്ത നിറത്തില്‍ പറ്റില്ല എന്നൊക്കെയാണ്. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും നമ്മള്‍ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന സ്ഥിതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വഴിനടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്ത നമ്മുടെ നാട് ഇപ്പോള്‍ ഒരു കൂട്ടര്‍ ഇവിടെ വഴി തടയുകയാണ് എന്ന രീതിയില്‍ കൊടുമ്പിരി കൊണ്ട പ്രചരണം നടത്തുകയാണ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല.

ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വ്യത്യസ്ത രീതിയില്‍ ആണ് വസ്ത്രധാരണം നടത്തിയിട്ടുള്ളത്.

കുറച്ച് ദിവസമായി കൊടുമ്പിരികൊണ്ട് മറ്റൊരു പ്രചരണം, ഒരു പ്രത്യേക നിറത്തില്‍ വസ്ത്രം ധരിക്കാന്‍ പറ്റില്ല, മാസ്‌ക് കറുത്ത നിറത്തില്‍ പറ്റില്ല എന്നൊക്കെയാണ്. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും നമ്മള്‍ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന സ്ഥിതിയില്ല.

തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികള്‍ നിക്ഷിപ്ത താത്പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാക്കണം. അതിന്റെ ഭാഗമായാണ് കറുത്ത് മാസ്ത്രവും കറുത്ത മാസ്‌കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തു എന്ന പ്രചരണം നടത്തുന്നത്. ഒരു പ്രത്യേക വസ്ത്രം ധരിച്ച് പങ്കെടുക്കാന്‍ പറ്റില്ലെന്ന എന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.

The Cue
www.thecue.in