വിവാഹ ആലോചന വേളയില്‍ സ്ത്രീധന പ്രശ്‌നം വന്നാല്‍ പ്രതികരിക്കണം, സ്ത്രീകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി

വിവാഹ ആലോചന വേളയില്‍ സ്ത്രീധന പ്രശ്‌നം വന്നാല്‍ പ്രതികരിക്കണം, സ്ത്രീകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി

വിവാഹ ആലോചനകള്‍ വരുന്ന ഘട്ടത്തില്‍ സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് മുതല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നീളുന്ന സ്ത്രീപക്ഷ പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. തിന്മകള്‍ക്കെതിരെ പ്രതികരിച്ചാല്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.

മൂന്ന് ലക്ഷത്തിലധികം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ രംഗത്തിറക്കി വീടുകളില്‍ എത്തിയുള്ള വിവര ശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്.

ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് ക്യാംപെയിന്‍ പരിപാടിയുടെ പ്രഖ്യാപനം ഫെയ്സ്ബുക്കിലൂടെ നടത്തിയത്.

വാര്‍ഡ് മുതല്‍ ജില്ലാതലം വരെയും കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സിനിമാ താരം നിമിഷാ സജയനാണ് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. അന്താരാഷ്ട്ര തലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം സംഘടിപ്പിച്ചാണ് പ്രചാരണം അവസാനിപ്പിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in