പിണറായി വിജയന്‍  
പിണറായി വിജയന്‍  

സിപിഎം ഓഫീസ് ആക്രമണം: പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരെയും ആക്രമിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി

Published on

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

മൂന്ന് ബൈക്കുകളും കല്ലെറിഞ്ഞ ശേഷം നിര്‍ത്താതെ അതിവേഗത്തില്‍ പോകുകയായിരുന്നു. ഓഫീസിന്റെ പുറത്തുണ്ടായിരുന്ന പൊലീസുകാരന്‍ ബൈക്കിന് പുറകില്‍ പോയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

സംഭവത്തില്‍ സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ആക്രമണം വഞ്ചിയൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നും ബി.ജെ.പിയും ആര്‍.എസ്.എസും നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

logo
The Cue
www.thecue.in