'ചെറിയ തെറ്റുകള്‍ മാത്രം', മൊഫിയ കേസില്‍ സി. ഐ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്

'ചെറിയ തെറ്റുകള്‍ മാത്രം', മൊഫിയ കേസില്‍ സി. ഐ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ഐ സി.എല്‍ സുധീറിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച നല്‍കിയ റിപ്പോര്‍ട്ടിലും സി.ഐക്ക് ക്ലീന്‍ ചിറ്റ് ആയിരുന്നു ഡി.വൈ.എസ്.പി നല്‍കിയിരുന്നത്. പക്ഷെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി കെ കാര്‍ത്തിക് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ബുധനാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പറയുന്നത്.

മൊഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ തുടരുന്നതിനെതിരെ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും മാറ്റുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഉത്രക്കേസില്‍ ജോലിയില്‍ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സി.ഐ സുധീര്‍.

Related Stories

No stories found.
logo
The Cue
www.thecue.in