സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണം; സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണം; സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

Published on

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. സെഷന്‍സ് കോടതി ജാമ്യം നല്‍കിയ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോകുന്നത്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജാമ്യ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നതാണ് സര്‍ക്കാര്‍ വാദം. ഉത്തരവില്‍ പറഞ്ഞ കാര്യം പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ലൈംഗികാര്‍ഷണമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിയമപരമായി നിലനില്‍ക്കില്ല

അറുപത് വയസിന് മുകളില്‍ പ്രായമുള്ളയാള്‍ ബലംപ്രയോഗിച്ചുവെന്നത് കണക്കിലെടുക്കാനാകില്ല തുടങ്ങിയ വിചിത്ര വാദങ്ങളാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞത്.

ആഗസ്ത് 12ന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തില്‍ ഉന്നതപദവിയുള്ളയാള്‍ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്.

logo
The Cue
www.thecue.in