കോടതികളില്‍ അമ്പത് ശതമാനം വനിതാ സംവരണം വേണം, കാള്‍
മാര്‍ക്‌സിനെ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

കോടതികളില്‍ അമ്പത് ശതമാനം വനിതാ സംവരണം വേണം, കാള്‍ മാര്‍ക്‌സിനെ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

Published on

കോടതികളില്‍ അമ്പത് ശതമാനം വനിതാ സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കാള്‍ മാര്‍ക്‌സിനെ ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസ് നിയമവ്യവസ്ഥിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തേണ്ടതിനെപ്പറ്റി സംസാരിച്ചത്. രാജ്യത്തെ ലോ കോളേജുകളിലും സമാനമായ രീതി പിന്തുടരണമെന്നും എന്‍.വി രമണ പറഞ്ഞു.

'' ജുഡീഷ്യറിയില്‍ അമ്പത് ശതമാനം വനിതകള്‍ ഉണ്ടാകണം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ അടിച്ചമര്‍ത്തല്‍ കൊണ്ട് ഉണ്ടായ വിഷയമാണിത്. ജുഡീഷ്യറിയുടെ താഴെത്തട്ടില്‍ കേവലം 30 ശതമാനം മാത്രമാണ് വനിതാ ജഡ്ജിമാരുള്ളത്. ഹൈക്കോടതികളില്‍ ഇത് 11.5 ശതമാനമാണ്. സുപ്രീം കോടതികളില്‍ 11-12 ശതമാനം സ്ത്രീകള്‍ മാത്രമാണുള്ളത്.

രാജ്യത്തെ 17 ലക്ഷം അഭിഭാഷകരില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകള്‍. സ്റ്റേറ്റ് ബാര്‍ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെടുന്നത് കേവലം രണ്ട് ശതമാനം സ്ത്രീകളാണ്. ഇത് പെട്ടെന്ന് തിരുത്തപ്പെടേണ്ട പ്രവണതയാണ്.

'' കാള്‍ മാര്‍ക്‌സ് പറഞ്ഞത് ഞാന്‍ ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ചങ്ങലകളല്ലാതെ. ഞാനിത് തിരുത്തി ഇങ്ങനെയാക്കുന്നു. '' സര്‍വ്വരാജ്യ സ്ത്രീകളെ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ചങ്ങലകളല്ലാതെ,'' അദ്ദേഹം പറഞ്ഞു.

logo
The Cue
www.thecue.in