ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തി നേതൃത്വം

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തി നേതൃത്വം

ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം ആരംഭിച്ച് നേതാക്കള്‍. കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. പ്രമുഖ നേതാക്കളുള്‍പ്പടെ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതിലൂടെ മറികടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നീക്കം നടക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചെറിയാന്‍ ഫിലിപ്പുമായി സംസാരിച്ചു. ഉമ്മന്‍ചാണ്ടിയും ചെറിയാന്‍ ഫിലിപ്പും പങ്കെടുക്കുന്ന ഒരു ചടങ്ങ് അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്.

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ടതിന് ശേഷമാണ് ചെറിയാന്‍ ഫിലിപ്പ് സി.പി.എമ്മുമായി അകലുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും, സ്ഥാനം വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ദുരന്തനിവാരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തി നേതൃത്വം
'കണ്ണടയുന്നതുവരെ പ്രതികരിക്കും, രാഷ്ട്രീയനിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും'; യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

Related Stories

No stories found.
logo
The Cue
www.thecue.in