സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു

സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു
Published on

കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം.

ചങ്ങനാശ്ശേരിയില്‍ നിന്നും ഒമ്പത് തവണ സിഎഫ് തോമസ് നിയമസഭയിലെത്തി. 1980 മുതല്‍ ചങ്ങനാശേരി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 2001 മുതല്‍ 2006 വരെ ഗ്രാമവികസന മന്ത്രിയായിരുന്നു സിഎഫ് തോമസ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കേരള കോണ്‍ഗ്രസ് രൂപീകരണത്തോടെ ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റായി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയിലുമെത്തി. 2010ല്‍ മാണി-ജോസഫ് ലയനത്തോടെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസഫ് പക്ഷത്തായിരുന്നു സിഎഫ് തോമസ്.

logo
The Cue
www.thecue.in