യാത്ര വിലക്കുണ്ടാകുമോയെന്ന ആശങ്ക; കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി കേന്ദ്രം

യാത്ര വിലക്കുണ്ടാകുമോയെന്ന ആശങ്ക; കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി കേന്ദ്രം

ന്യൂദല്‍ഹി: ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാക്കുമോയെന്ന ആശങ്ക ഉയരവേ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി ഇന്ത്യ.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പെച്ചെടുത്ത കൊവാക്‌സിന്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനു കൂടി നല്‍കണമെന്നാണ് ആവശ്യം.

നിലവില്‍ പല രാജ്യങ്ങളിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കുന്നത്. ഈ ഘട്ടത്തില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പല രാജ്യങ്ങളും അനുമതി നിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ലോകത്ത് ഇതുവരെ ഇറങ്ങിയതില്‍ മികച്ച വാക്‌സിനുകളിലൊന്നാണ് കൊവാക്‌സിനെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി യാത്രാ വിലക്ക് വന്നേക്കാമെന്നുള്ള ആശങ്കള്‍ പുറത്തു വന്നിരുന്നു.

ലോകരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിന്‍ ഇടം നേടാത്ത സാഹചര്യത്തിലായിരുന്നു ഇത്. കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in