വിവാഹ പ്രായം 21 ആക്കാനുള്ള ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ ബഹളത്തിന് പിന്നാലെ സ്റ്റാന്‍ഡിങ്ങ് കറ്റിക്ക്; സഭയില്‍ നാടകീയ രംഗങ്ങള്‍

വിവാഹ പ്രായം 21 ആക്കാനുള്ള ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ ബഹളത്തിന് പിന്നാലെ സ്റ്റാന്‍ഡിങ്ങ് കറ്റിക്ക്; സഭയില്‍ നാടകീയ രംഗങ്ങള്‍

വിവാഹ പ്രായം 21 ആക്കാനുള്ള ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്നാണ് നടപടി. നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് ലോക്‌സഭ സാക്ഷ്യം വഹിച്ചത്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹ പ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ സ്മൃതി ഇറാനി അവതരിപ്പിച്ചതിന് പിന്നാലെ കടുത്ത ബഹളാണ് ലോക്‌സഭയില്‍ അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് ബില്ല് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിട്ടത്.

പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. ബില്ലില്‍ കൂടിയാലോചന വേണമെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ലോക്‌സഭയിലെ അജണ്ടയില്‍ ബില്ല് ഉള്‍പ്പെടുത്തുന്നത് നേരത്തെ അറിയിച്ചിരുന്നില്ല. വിവാഹ പ്രായം 21 ലേക്ക് ഉയര്‍ത്തുന്ന തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ് എന്നാണ് നിയമത്തില്‍ പറഞ്ഞത്. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലി ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലായിരിക്കും നിയമം.

Related Stories

No stories found.
logo
The Cue
www.thecue.in