ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒബിസി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താം, ക്യാബിനറ്റ് നോട്ട് തയ്യാറാക്കി കേന്ദ്രം

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒബിസി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താം, ക്യാബിനറ്റ് നോട്ട് തയ്യാറാക്കി കേന്ദ്രം

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്ര മന്ത്രിസഭ ക്യാബിനറ്റ് നോട്ട് തയ്യാറാക്കി. വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് സംവരണം അനുവദിക്കും.

സാമൂഹിക നീതി വകുപ്പ് ഒരുവര്‍ഷം നീണ്ടു നിന്ന പ്രീ ലെജിസ്ലേറ്റീവ് സെഷനുകള്‍ക്ക് ശേഷമാണ് ക്യാബിനറ്റ് കുറിപ്പ് അവതരിപ്പിച്ചത്. വിവിധ മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായും ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങളും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ സുപ്രീം കോടതി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മൂന്നാംലിംഗമായി കണക്കാക്കണമെന്നും അവരെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായി പരിഗണിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയുടെ കാര്യത്തിലും, വിദ്യാഭ്യാസ പ്രവേശനത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്നായിരുന്നും കോടതി ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in