സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

സെലിബ്രിറ്റി ക്രിക്കറ്റ്  ലീഗ്: കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

ത്താം സീസണിലേക്കുള്ള കേരള സ്ട്രൈക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു. ഏകദേശം 45 പേരോളം പങ്കെടുത്ത സെലക്ഷൻ ക്യാമ്പിൽ നിന്നും 32 പേരെയാണ് അന്തിമ ടീമിലേക്ക് സെലക്ട് ചെയ്തത്. ഷാർജയിലാണ് കേരള സ്ട്രൈക്കേഴ്‌സിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങൾ. ഫെബ്രുവരി 23 ,24 ദിവസങ്ങളിലാണ് മത്സരം. മാർച്ച് 2- ന് ഹൈദരാബാദിലും 10- ന് തിരുവനന്തപുരത്തുമാണ് ലീഗ് ഘട്ടത്തിലെ മറ്റ് മത്സരങ്ങൾ. കൊച്ചിയിലാണ് പരിശീലന ക്യാമ്പുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ഇന്ദ്രജിത്ത് സുകുമാരനാണ് ക്യാപ്റ്റൻ, ബിനീഷ് കോടിയേരിയാണ് വൈസ് ക്യാപ്റ്റൻ. രാജ് കുമാർ സേതുപതി, പ്രിയ സേതുപതി,മോഹൻലാൽ വി, ജെയ്‌സൺ പുലിക്കോട്ടിൽ, ജോസ് നെറ്റികാടൻ,ഷാജി പിഎം, ഗോപകുമാരൻ നായർ, രാജ് കുമാർ തിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവരാണ് ടീം ഉടമകൾ. ഇടവേള ബാബുവാണ് ടീം മാനേജർ. ചന്ദ്രസേനൻ ആണ് കോച്ച്.

ഇന്നലെ ടീം പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിൽ നിന്നും എടുത്ത ടീം ഫോട്ടോ
ഇന്നലെ ടീം പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിൽ നിന്നും എടുത്ത ടീം ഫോട്ടോ

പത്ത് വർഷം മുമ്പ് സി.സി.എൽ തുടങ്ങുന്ന സമയത്തുള്ള മുഴുവൻ താരങ്ങളെയും തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞു എന്നുള്ളതാണ് ഇത്തവണത്തെ സന്തോഷമെന്ന് ഇടവേള ബാബു പറഞ്ഞു. ഷൂട്ടിങ്ങിനിടയിലും പരിശീലനങ്ങൾക്ക് അവധിയെടുത്താണ് താരങ്ങൾ എത്തിയിട്ടുള്ളതെന്നും ഇത്തവണ കപ്പുമായി മടങ്ങാൻ പറ്റുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ടീമെന്നും ടീം ക്യാപ്റ്റനായ ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എങ്ങനെ

പത്ത്-പത്ത് ഓവർ പാറ്റേണായിട്ടാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുക. മറ്റൊരു ലീഗിലും ഇല്ലാത്ത ഒരു രീതിയാണ് ഇത്. ടീമിൽ തന്നെ താരങ്ങളെ വിവിധ കാറ്റഗറിയാക്കി തിരിക്കും. മിനിമം അഞ്ചു സിനിമകളിലെങ്കിലും നായകനായി അഭിനയിച്ചവരാണ് കാറ്റഗറി എ- യിൽ വരുന്ന താരങ്ങൾ. മിനിമം ഏഴ് സിനിമകളിൽ പത്ത് മിനുട്ടിലധികം ഫൂട്ടേജ് ഉള്ളവരാണ് കാറ്റഗറി ബി. ബാറ്റിങ്ങിന് ഇറങ്ങുന്ന ടീം ആദ്യ മൂന്ന് ഓർഡറുകളിൽ നിർബന്ധമായും എ- കാറ്റഗറിയിൽ നിന്നുള്ള താരങ്ങളെ കളിപ്പിക്കണം. ബൗളിങ്ങിൽ ആദ്യത്തെ നാല് ഓവറുകൾ നിർബന്ധമായും എ- കാറ്റഗറിയിലുള്ള താരങ്ങൾ പന്ത് എറിയണം.

മൽസരത്തിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കാറ്റഗറികൾ മാറി കൊണ്ടിരിക്കും. എല്ലാവർക്കും അവസരം ലഭിക്കുവാനും മുൻനിര താരങ്ങളെ ലീഗിലേക്ക് കൊണ്ട് വരാനുമാണ് ഇങ്ങനെയൊരു സംവിധാനം ഉപയോഗിക്കുന്നത്.

ടീം ലിസ്റ്റ്
ടീം ലിസ്റ്റ്

2012- ലാണ് കേരള സ്ട്രൈക്കേഴ്സ് ആദ്യമായി ടൂർണമെന്റിന്റെ ഭാഗമാകുന്നത്. 2014- ലും 2017-ലും റണ്ണേഴ്സായി. 2013-ൽ സെമിയിലെത്തി. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. നാല് തവണ ചാമ്പ്യൻമാരായ തെലുങ്ക് വാരിയേഴ്സ്, രണ്ട് തവണ വീതം ചാമ്പ്യൻമാരായ കർണാടക ബുൾഡോസേഴ്സ്, ചെന്നൈ റിനോഴ്സ് ,ഒ രു തവണ ചാമ്പ്യൻമാരായ മുംബൈ ഹീറോസ് എന്നിവരാണ് ഇത് വരെയുള്ള കിരീട ജേതാക്കൾ. ഫ്രെബുവരി 23-ന് ഷാർജയിൽ മുംബൈ ഹീറോസും കേരള സ്ട്രൈക്കേഴ്സും തമ്മിലാണ് പത്താം സീസണിലെ ആദ്യ മൽസരം.

കേരള സ്ട്രൈക്കേഴ്സ് ടീം ലിസ്റ്റ്: ഇന്ദ്രജിത്ത് സുകുമാരൻ(ക്യാപ്റ്റൻ),ബിനീഷ് കോടിയേരി(വൈസ് ക്യാപ്റ്റൻ),അജിത്ത് ജാൻ,അലക്സാണ്ടർ പ്രശാന്ത്,അനൂപ് കൃഷ്ണൻ, ആന്റണി പെപ്പെ, അർജുൻ നന്ദകുമാർ, അരുൺ ബെന്നി, ആര്യാൻ, ധ്രുവൻ,ജീവ, ജോൺ കൈപ്പള്ളി, ജിൻ പോൾ, മണികണ്ടൻ ആചാരി, മണികുട്ടൻ, മുന്ന സൈമൺ, രാജീവ് പിള്ള, റിയാസ് ഖാൻ, സൈജു കുറുപ്പ്, പാഷാണം ഷാജി,സാമാറാത്, സഞ്ജു ശിവറാം, സഞ്ജു സാലിം, ശഫീർ ഖാൻ, ഷഫീഖ് റഹ്മാൻ,ഷോൺ സേവിയർ,സിദ്ധാർത് മേനോൻ,സിജു വിൽസൺ ,സണ്ണി വെയ്ൻ ,സുരേഷ് ആർ. കെ, വിനു മോഹൻ,വിവേക് ഗോപൻ,

Related Stories

No stories found.
logo
The Cue
www.thecue.in