ഇന്ത്യ കണ്ട വലിയ അപകടം; അപകടത്തില്‍പ്പെട്ടത് പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവ്

ഇന്ത്യ കണ്ട വലിയ അപകടം;  അപകടത്തില്‍പ്പെട്ടത് പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവ്
Published on

രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത് സുപ്രധാന പദവിയിലിരിക്കുന്നവരാണ്. പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവാണ് സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്ത്.

വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ നിയമിക്കുന്നത്. കരസേന, നാവിക സേന, വ്യോമസേന എന്നീ മൂന്ന് സേവനങ്ങളെ സമന്വയിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫ് ദ ഇന്ത്യന്‍ ആംമ്ഡ് ഫോഴ്‌സ്( സി.ഡി.എസ്) ആയ ബിപിന്‍ റാവത്താണ്.

സൈന്യമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സുപ്രധാന ഉപദേശകന്‍ കൂടിയാണ് സംയുക്ത സൈനിക മേധാവി.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലും ഡിഫന്‍സ് പ്ലാനിംഗ് കമ്മിറ്റിയിലും സി.ഡി.എസ് അംഗമാണ്. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പെര്‍മനന്റ് ചെയര്‍മാന്‍ കൂടിയാണ് ബിപിന്‍ റാവത്ത്.

2016 ഡിസംബര്‍ 17ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതല ഏറ്റെടുക്കുന്നത്. 1978ലാണ് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍ റാവത്ത്. തന്റെ നാല് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സുപ്രധാന ചുമതലകള്‍ ബിപിന്‍ റാവത്ത് വഹിച്ചിട്ടുണ്ട്.

വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ സി.ഡി.എസ് നിയമനം നടത്തുന്നത്. സി.ഡി.എസ് നിയമനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വാദ പ്രതിവാദങ്ങള്‍ നടന്നിരുന്നു. അതില്‍ തന്നെ ബിപിന്‍ കരസേന മേധാവിയായി വിരമിക്കാനിരിക്കെ പ്രായപരിധി ഉള്‍പ്പടെ ഭേദഗതി ചെയ്ത് സുപ്രധാന പദവിയില്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടം. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരും അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നു. ഇതിനോടകം തന്നെ പതിനൊന്ന് പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 ഡിസംബര്‍ 17ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതല ഏറ്റെടുക്കുന്നത്. 1978ലാണ് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍ റാവത്ത്. തന്റെ നാല് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സുപ്രധാന ചുമതലകള്‍ ബിപിന്‍ റാവത്ത് വഹിച്ചിട്ടുണ്ട്.

നേരത്തെയും ബിപിന്‍ റാവത്ത് ഹെലിക്കോപ്ടര്‍ അപകടത്തില്‍പ്പെട്ടിരുന്നു. 2015ല്‍ നാഗലാന്റില്‍ നടന്ന ഒറ്റ എന്‍ജിന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in