ലൈഫ് മിഷന്‍: സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി

ലൈഫ് മിഷന്‍: സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ഇടപാടില്‍ ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സി.ബി.ഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. അനില്‍ അക്കര എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു സി.ബി.ഐ കെസെടുത്തത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

CBI Can Continue The Investigation In Life Mission

Related Stories

No stories found.
logo
The Cue
www.thecue.in