ക്രൈസ്തവർക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കും; ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

ക്രൈസ്തവർക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കും; ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം  ചെയ്ത് കത്തോലിക്ക സഭ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയിൽ സന്തോഷം അറിയിച്ച് കത്തോലിക്ക സഭ. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവേചനം അവസാനിപ്പിക്കാൻ ഈ നടപടിക്ക് സാധിക്കുമെന്ന് സഭ പ്രതികരിച്ചു. വർഷങ്ങളായുള്ള കത്തോലിക്കാ സഭയുടെ ആവശ്യമാണ് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നതെന്നും സഭ പറഞ്ഞു. ഭാരത കത്തോലിക്ക മെത്രാൻ സമതിയുടെ ലെയിറ്റി കൗൺസിലും കേരള കത്തോലിക്ക സഭാ മെത്രാൻ സമതിയുമാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരുമായി കത്തോലിക്കാ സഭ ഇടഞ്ഞിരുന്നു. കടുത്ത വിവേചനമാണ് വകുപ്പിൽ നിന്നും ക്രൈസ്തവ വിഭാഗം നേരിടുന്നതെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമതിയും , കേരള കത്തോലിക്ക മെത്രാൻ സമതിയും പല തവണ ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നും ഏറ്റവും ഉചിതമായ തീരുമാനമാണിതെന്നും കേരള കത്തോലിക്ക മെത്രാൻ സമതി വക്ക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മന്ത്രി കെ.ടി. ജലീൽ ചുമതല വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ വലിയ തോതിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു.ഇത്തവണ വി. അബ്ദുറഹ്മാന് ഈ വകുപ്പ് ലഭിച്ചെന്നാണ് ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നത് . എന്നാൽ, മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in