കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കണം; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് എടുക്കാന്‍ ബാലവകാശ കമ്മീഷന്‍ നിര്‍ദേശം

കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കണം; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് എടുക്കാന്‍ ബാലവകാശ കമ്മീഷന്‍ നിര്‍ദേശം

ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് പൊതുമധ്യത്തില്‍ അപമാനിക്കാന്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ ബാലവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്.

അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശമാണ് പ്രധാനമായും നല്‍കിയിരിക്കുന്നതും. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ഇതിന് ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in