'പൊതു ഇടങ്ങള്‍ പ്രതിഷേധങ്ങള്‍ക്കായി അനിശ്ചിതകാലത്തേക്ക് കയ്യടക്കാനാകില്ല' ; ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

'പൊതു ഇടങ്ങള്‍ പ്രതിഷേധങ്ങള്‍ക്കായി അനിശ്ചിതകാലത്തേക്ക് കയ്യടക്കാനാകില്ല' ; ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

പൊതു ഇടങ്ങളും നിരത്തുകളും പ്രതിഷേധങ്ങള്‍ക്കായി കയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. പൗരത്വ നിയമത്തിനെതിരായ ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിലായിരുന്നു പരമോന്നത കോടതിയുടെ വിമര്‍ശനം. ജനത്തിന് അസൗകര്യം സൃഷ്ടിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും അനിശ്ചിതകാലത്തേക്ക് പൊതു സ്ഥലത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്നാണ് കോടതി വിശദീകരിച്ചത്.

ഷഹീന്‍ബാഗിലായാലും മറ്റെവിടെയെങ്കിലും ആയാലും അനിശ്ചിതമായി പൊതു ഇടങ്ങള്‍ കയ്യടക്കാന്‍ പാടുള്ളതല്ല. തടസങ്ങളില്‍ നിന്ന് അത്തരം സ്ഥലങ്ങളെ സ്വതന്ത്രമാക്കേണ്ടത് ഭരണസംവിധാനമാണ്. അതിന് കോടതി ഉത്തരവ് വരാന്‍ കാത്തിരിക്കേണ്ടതില്ല. ഷഹീന്‍ ബാഗ് ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് നടപടിയെടുക്കേണ്ടതാണെന്നും പ്രതിഷേധങ്ങള്‍ അതിനായുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടതെന്നും കോടതി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീന്‍ ബാഗ് പോലുള്ള സമരങ്ങളില്‍ കണ്ടത്. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട്. അത് ഷഹീന്‍ ബാഗ് സമരത്തില്‍ പ്രതിഫലിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വാദങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in