‘പൗരത്വ ഭേദഗതി നിയമം ഗുണം ചെയ്യുന്നത് ബിജെപിക്ക്’; അത് ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റുന്നതില്‍ അവര്‍ വിജയിച്ചുവെന്ന് കനയ്യ കുമാര്‍ 

‘പൗരത്വ ഭേദഗതി നിയമം ഗുണം ചെയ്യുന്നത് ബിജെപിക്ക്’; അത് ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റുന്നതില്‍ അവര്‍ വിജയിച്ചുവെന്ന് കനയ്യ കുമാര്‍ 

പൗരത്വ ഭേദഗതി നിയമം ഗുണം ചെയ്യുന്നത് ബിജെപിക്കാണെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍. പൗരത്വ നിയമം ധ്രുവീകരണത്തിനാകും വഴിവെക്കുകയെന്നും, അത് ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റുന്നതില്‍ ബിജെപി വിജയിച്ചുവെന്നും കനയ്യകുമാര്‍ ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പൗരത്വ ഭേദഗതി നിയമം ഗുണം ചെയ്യുന്നത് ബിജെപിക്ക്’; അത് ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റുന്നതില്‍ അവര്‍ വിജയിച്ചുവെന്ന് കനയ്യ കുമാര്‍ 
‘മുസ്ലീങ്ങള്‍ക്കു നേരെ കല്ലെറിയാന്‍ ഞങ്ങളോട് പറഞ്ഞു’; പൊലീസ് കല്ലുകളെത്തിച്ചുവെന്നും ഡല്‍ഹി അക്രമത്തില്‍ പങ്കെടുത്തവര്‍ 

കനയ്യകുമാര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അരവിന്ദ് കെജ്‌രിവാള്‍ അനുമതി നല്‍കിയത് സംബന്ധിച്ച ചോദ്യത്തിന്, എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാകുമെന്നായിരുന്നു മറുപടി. കോടതിയിലൂടെ സത്യം എത്രയും പെട്ടെന്ന് പുറത്തു വരണം. ഞാനോ മറ്റ് ജെഎന്‍യു വിദ്യാര്‍ത്ഥികളോ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ സത്യമെന്താണെന്ന് തെളിയണമെന്നും കനയ്യകുമാര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വളര്‍ന്നു വരുന്ന ബഹുജനനേതാക്കളെ അടിച്ചമര്‍ത്തുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യ വിരുദ്ധരെന്ന് മുദ്രകുത്തിയാണ് അവരെ അടിച്ചമര്‍ത്തുന്നത്. ബിജെപി എന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, പക്ഷെ ഒരു തരത്തില്‍ അത് എനിക്ക് ഗുണമാകുകയാണ് ചെയ്തത്. ബിജെപി ജനങ്ങള്‍ക്കിടയിലേക്ക് എന്റെ പേരെത്തിച്ചു. സത്യം സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് നുണ സഞ്ചരിക്കുന്നത്. വരാന്‍പോകുന്നതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്നാല്‍ പാര്‍ട്ടി തരുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റുമെന്നും കനയ്യകുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in