ബന്ധു നിയമന വിവാദം: ജി ജയരാജിനെ സി ഡിറ്റില്‍ നിന്ന് നീക്കി

ബന്ധു നിയമന വിവാദം: ജി ജയരാജിനെ സി ഡിറ്റില്‍ നിന്ന് നീക്കി

സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ സിഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി. എസ് ചിത്ര ഐഎഎസിനെ ഡയറക്ടാറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തന്നെ സിഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റില്ലെന്ന് ജി ജയരാജന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

ജി ജയരാജിന്റെ നിയമനം വിവാദമായിരുന്നു.ജി ജയരാജന്റെ യോഗ്യത സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ജി ജയരാജ് പ്രസംഗിച്ചത്. ഡയറക്ടറെ നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു ജയരാജിന്റെ വാദം. ടിഎന്‍ സീമയുടെ ഭര്‍ത്താവായത് കൊണ്ടല്ല യോഗ്യത ഉള്ളത് കൊണ്ടാണ് തന്നെ നിയമിച്ചതെന്നും ജയരാജ് പറഞ്ഞിരുന്നു.

ജി ജയരാജിന് മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് ജീവനക്കാരുടെ സംഘടനകളാണ് രംഗത്തെത്തിയത്. പുനര്‍നിയമന വ്യവസ്ഥ പ്രകാരമായിരുന്നു നിയമനം. ഒരു വര്‍ഷമായിരുന്നു കാലാവധി. പ്രവൃത്തി പരിചയമായിരുന്നു യോഗ്യതയായി നിയമന ഉത്തരവില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ജി ജയരാജ് രജിസ്ട്രാര്‍ ആയിരുന്ന കാലത്ത് സിഡിറ്റിലെ പല സുപ്രധാന പദ്ധതികളും പുറംകറാര്‍ നല്‍കിയതായും പുറത്ത് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in