പാഴ്ക്കുപ്പികള്‍ ഉപയോഗിച്ചൊരു ബസ് സ്‌റ്റോപ്പ്, പഴയ ടയറുകള്‍ കൊണ്ട് ഇരിപ്പിടം; കയ്യടി നേടി യുവാക്കള്‍

പാഴ്ക്കുപ്പികള്‍ ഉപയോഗിച്ചൊരു ബസ് സ്‌റ്റോപ്പ്, പഴയ ടയറുകള്‍ കൊണ്ട് ഇരിപ്പിടം; കയ്യടി നേടി യുവാക്കള്‍

കൊവിഡ് കാലത്ത് നാടിന് വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം പണിതാണ് ഒരു പറ്റം യുവാക്കള്‍ മാതൃകയാകുന്നത്. പാഴ്ക്കുപ്പികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണമെന്നതാണ് ശ്രദ്ധേയം. തൃപ്പൂണിത്തുറ- വൈക്കം റൂട്ടിലുള്ള ബസ് സ്‌റ്റോപ്പാണ് പലരും ഉപയോഗ ശേഷം വലിച്ചെറിഞ്ഞ കുപ്പികള്‍ കൊണ്ട് മനോഹരമായി നിര്‍മ്മിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃപ്പൂണിത്തുറ ബിഎസ്ബി ക്ലബ്ബിലെ അംഗങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിവങ്ങളോളമെടുത്ത് ശേഖരിച്ച കുപ്പികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഏകദേശം എഴുന്നൂറോളം കുപ്പികള്‍ ബസ് സ്‌റ്റോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇരുമ്പ് ചട്ടക്കൂടില്‍ ചൂണ്ട വള്ളികള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉറപ്പിച്ചിരിക്കുന്നത്. പഴയ ടയറുകള്‍ ഉപയോഗിച്ചാണ് ഇരിപ്പിടം നിര്‍മ്മിച്ചിരിക്കുന്നത്.

ചുറ്റും ചെടികള്‍ വെച്ച് പിടിപ്പിച്ചും, കുപ്പികള്‍ക്ക് നിറം നല്‍കിയുമെല്ലാം ബസ് സ്റ്റോപ്പ് കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. പൂന്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഒരു വാര്‍ത്താബോര്‍ഡും ഒരുക്കിയിട്ടുണ്ട്. 14,000 രൂപയോളമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാനായി ചെലവ് വന്നിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in