‘ഒരു കയ്യില്‍ ഫോണ്‍, ഒറ്റക്കൈ കൊണ്ട് ഡ്രൈവിങ്’; യാത്രക്കാരുടെ ജീവന്‍ പന്താടി ബസ് ഡ്രൈവര്‍ 

‘ഒരു കയ്യില്‍ ഫോണ്‍, ഒറ്റക്കൈ കൊണ്ട് ഡ്രൈവിങ്’; യാത്രക്കാരുടെ ജീവന്‍ പന്താടി ബസ് ഡ്രൈവര്‍ 

നാല്‍പതോളം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി ബസ് ഡ്രൈവറുടെ അഭ്യാസം. ഒരു കയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുകൊണ്ടായിരുന്നു ഡ്രൈവിങ്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇയാള്‍ ദീര്‍ഘദൂരം മൊബൈല്‍ നോക്കിക്കൊണ്ടാണ് ബസ് ഓടിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മുന്നിലേക്ക് നോക്കി ബസ് ഓടിക്കുന്നതിന് പകരം ഇയാള്‍ ഫോണില്‍ നോക്കി ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

‘ഒരു കയ്യില്‍ ഫോണ്‍, ഒറ്റക്കൈ കൊണ്ട് ഡ്രൈവിങ്’; യാത്രക്കാരുടെ ജീവന്‍ പന്താടി ബസ് ഡ്രൈവര്‍ 
'ക്ഷേത്രക്കുളത്തില്‍ പുലയന്‍മാര്‍ കുളിക്കേണ്ട';ദളിത് വിദ്യാര്‍ത്ഥിയെ വിരമിച്ച പൊലീസുകാരന്‍ മര്‍ദ്ദിച്ചു

ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നാല്‍പതോളം യാത്രക്കാര്‍ ബസിലുള്ളപ്പോഴായിരുന്നു അശ്രദ്ധമായ ഡ്രൈവിങ്. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനും കൈമാറിയിട്ടുണ്ട്.

logo
The Cue
www.thecue.in