ബസ് ചാര്‍ജില്‍ ഒരു രൂപ കുറഞ്ഞു, യുവാവിന് കണ്ടക്ടറുടെ മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

ബസ് ചാര്‍ജില്‍ ഒരു രൂപ കുറഞ്ഞു, യുവാവിന് കണ്ടക്ടറുടെ മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് സ്വകാര്യബസ് ചാര്‍ജ് ഒരു രൂപ കുറഞ്ഞതിന് യുവാവിന് കണ്ടക്ടറുടെ മര്‍ദ്ദനം. മര്‍ദ്ദനമേറ്റ യുവാവിനെ തിരിച്ചറിഞ്ഞു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മര്‍ദ്ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.

പേരൂര്‍ക്കട സ്റ്റേഷനിലെത്താന്‍ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മര്‍ദ്ദനമേറ്റ യുവാവിനെ തേടുകയായിരുന്നു പൊലീസ്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. യാത്രാക്കൂലിയില്‍ ഒരു രൂപ കുറഞ്ഞതിനാണ് മര്‍ദ്ദിച്ചതെന്ന് ഷിറാസ് മീഡിയ വണിനോട് പറഞ്ഞു. മര്‍ദ്ദിച്ചതിന് പുറമെ തന്നെ ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും യുവാവ് പറഞ്ഞു.

യാത്രക്കാരിലൊരാള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഷിറാസാണ് മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഷിറാസാണ് മര്‍ദ്ദിച്ചതെന്ന് കാണിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംശയംതോന്നിയ പൊലീസ് യാത്രക്കാരില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in