അടൂര്‍ പറക്കോട് ‘ജല്ലിക്കട്ട്’ ; വിരണ്ടോടിയ പോത്ത് നാടിനെ പരിഭ്രാന്തിയിലാക്കിയത്  ഏഴ് മണിക്കൂര്‍, നാല് പേര്‍ക്ക് പരുക്ക്

അടൂര്‍ പറക്കോട് ‘ജല്ലിക്കട്ട്’ ; വിരണ്ടോടിയ പോത്ത് നാടിനെ പരിഭ്രാന്തിയിലാക്കിയത് ഏഴ് മണിക്കൂര്‍, നാല് പേര്‍ക്ക് പരുക്ക്

2019ല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവലംബിച്ച് എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ചിത്രം ഒരു മലയോര ഗ്രാമത്തില്‍ പോത്ത് കയര്‍ പൊട്ടിച്ചോടുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു.

സിനിമയുടെ പ്രമേയമായി ചേര്‍ന്നു നില്‍ക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസം അടൂരില്‍ ഉണ്ടായത്. പറക്കോട് ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് വയോധികയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ മെഡിക്കല്‍ കോലേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെയാണ് അടൂരില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് കൊണ്ട് വന്ന പോത്ത് മിനിലോറിയില്‍ നിന്ന് ഇറക്കവെ ഓടിയത്. പറക്കോട്ട് നിന്ന് വിരണ്ടോടിയ പോത്തിനെ വൈകിട്ട് 5.30ന് നെടുമണ്‍ കവലയ്ക്കു സമീപത്തുള്ള പറമ്പിലാണ് കൂരുക്കിട്ട് കെട്ടിയത്. ഏഴ് മണിക്കൂറോളം നാട്ടില്‍ ഭീതി പരത്തിയ പോത്ത് റോഡിലുണ്ടായിരുന്ന മൂന്ന് പേരെയും കുത്തിപരുക്കേല്‍പ്പിച്ചു.തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി

വൈകീട്ടോടെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കയറിയ പോത്തിനെ നാട്ടിലെ യുവാക്കള്‍ റബ്ബര്‍ മരത്തിനും മുകളില്‍ കയറി കഴുത്തിലും കാലിലുമായി കുരുക്കിട്ട് തളയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നുള്ള സംഘമെത്തി പോത്തിനെ ശാന്തനാക്കുന്നതിനുള്ള മയക്കു മരുന്നു നല്‍കി.

പോത്തിനെ അലക്ഷ്യമായി കൊണ്ടു വന്നതിനും അപകടമുണ്ടാക്കിയതിനും പോത്തിനോട് ക്രൂരമായി പെറുമാറിയതിനും പോത്തിന്റെ ഉടമസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസ് തീരും വരെ പോത്തിനെ പാരിപാലിക്കണമെന്നും അതുവരെ കൈമാറാന്‍ പാടില്ലെന്നും വെറ്ററിനറി സംഘം ഉടമസ്ഥന് നിര്‍ദേശവും നല്‍കി.

അടൂര്‍ പറക്കോട് ‘ജല്ലിക്കട്ട്’ ; വിരണ്ടോടിയ പോത്ത് നാടിനെ പരിഭ്രാന്തിയിലാക്കിയത്  ഏഴ് മണിക്കൂര്‍, നാല് പേര്‍ക്ക് പരുക്ക്
ലിജോയുടെ ജെല്ലിക്കെട്ട് ആദ്യം ടൊറന്റോയില്‍, ഒക്ടോബറോടെ റിലീസിന്

വിഖ്യാതമായ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ് ലിജോയുടെ ജല്ലിക്കട്ടിന്റെ ആദ്യ പ്രദര്‍ശനം. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെ ഒക്ടോബറിലായിരിക്കും കേരളത്തില്‍ സിനിമയുടെ റിലീസ്. അമ്പരപ്പിച്ച ദൃശ്യാവിഷ്‌കാരം എന്ന നിലയ്ക്കാണ് പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍ സിനിമ കണ്ട പലരും അഭിപ്രായപ്പെട്ടത്. അനുരാഗ് കശ്യപ്, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ലിജോ മാജിക് വീണ്ടുമെന്നാണ് ഗീതു മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്. ഔട്ട് സ്റ്റാന്‍ഡിംഗ് എന്നായിരുന്നു ദ ക്യു അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞത്.

logo
The Cue
www.thecue.in