ട്വിറ്ററില്‍ ട്രെന്‍റിങ്ങായി 'ബോയ്‌കോട്ട് ചെന്നൈ സൂപ്പർ കിങ്‌സ്' ഹാഷ്ടാഗുകൾ; ഈ ക്യാമ്പയിന് പിന്നില്‍?

ട്വിറ്ററില്‍ ട്രെന്‍റിങ്ങായി 'ബോയ്‌കോട്ട് ചെന്നൈ സൂപ്പർ കിങ്‌സ്' ഹാഷ്ടാഗുകൾ; ഈ ക്യാമ്പയിന് പിന്നില്‍?

ടാറ്റ ഐ.പി.എൽ 2022 ന്റെ താരലേലം അവസാനിച്ചതിന് പിന്നാലെ 'ബോയ്‌കോട്ട് ചെന്നൈ സൂപ്പർ കിങ്‌സ്' ഹാഷ്ടാഗുകൾ ട്വിറ്ററിൽ നിറയുകയാണ്. സുരേഷ് റെയ്നയെ ടീമിൽ ഉൾപ്പെടുത്താത്തതാണ് ഇതിന് പിന്നിലെന്ന് പലരും കരുതിയിരുന്നെങ്കിലും തമിഴ്-സിംഹള വിദ്വേഷമാണ് യഥാർത്ഥ കാരണം.

ശ്രീലങ്കൻ സ്പിന്നര്‍ മഹീഷ് തീക്ഷണയെ ചെന്നൈ സൂപ്പർ കിങ്‌സ് 70 ലക്ഷം രൂപക്ക് ലേലത്തിൽ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നവമാധ്യമങ്ങളിൽ ചെന്നൈ ടീമിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ആരാധകര്‍ രംഗത്തെത്തിയത്. തീക്ഷണ ഒരു സിംഹള വംശജൻ ആണെന്നും സിംഹള വംശജർ രാജ്യത്തിൻറെ ശത്രുക്കളാണെന്നുമുള്ള പല തരം പ്രചാരണങ്ങളാണ് ഇപ്പോൾ ട്വിറ്ററിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത്. മഹീഷ് തീക്ഷണയെ ടീമിൽ നിന്നും പുറത്താക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

സിംഹള-തമിഴ് വിദ്വേഷങ്ങൾക്കു ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. കൂടാതെ 2009ൽ എൽ.ടി.ടി.ഇക്കെതിരെ നടന്ന പോരാട്ടത്തിൽ സിംഹള പട്ടാളക്കാർ തമിഴ് വംശജര്‍ക്കെതിരെ ക്രൂര കൃത്യങ്ങൾ നടത്തിയെന്ന ആരോപിച്ചാണ് 'ബോയ്‌കോട്ട് ചെന്നൈ സൂപ്പർ കിങ്‌സ്' എന്ന ഹാഷ് ടാഗുമായി ആരാധകർ മുറവിളി കൂട്ടുന്നത്.

'തമിഴ് വംശഹത്യ നടത്താൻ കൂട്ടുനിന്നവരെ തമിഴ് നാട്ടിൽ കയറ്റാൻ സാധിക്കില്ല'

'വടക്കൻ സംസ്ഥാനങ്ങളുടെ ശത്രുവായ പാകിസ്താനെ ഐ.പി.എല്ലിൽ നിന്ന് പുറത്തു നിർത്താമെങ്കിൽ തമിഴരുടെ ശത്രുക്കൾക്കു മാത്രം എന്തിന് അനുവാദം നൽകുന്നു' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന പോസ്റ്റുകൾ.

ഐപിഎൽ ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് 16 കോടി രൂപയ്ക്ക് രവിന്ദ്ര ജഡേജയെയും 12 കോടിക്ക് എംഎസ് ധോണിയെയും എട്ടു കോടിക്ക് മുഈന്‍ അലിയെയും ആറ് കോടിക്ക് റുതുരാജ് ഗെയ്ക്വാദിനെയും നിലനിർത്തിയിരുന്നു. ഐപിഎൽ 2022 ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസി 21 കളിക്കാരെയാണ് വാങ്ങിയത്. ഡ്വെയ്ൻ ബ്രാവോ, അംബാട്ടി റായുഡു, റോബിൻ ഉത്തപ്പ, ദീപക് ചാഹർ, മിച്ചൽ സാന്റ്നർ എന്നിവയാണ് ഫ്രാഞ്ചൈസി തിരികെ കൊണ്ടുവന്ന മറ്റു താരങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in