ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു, വര്‍ക്ക് ഫ്രം ഹോം നിര്‍ത്തി, മാസ്‌കും ഒഴിവാക്കും; മുഖം രക്ഷിക്കാനെന്ന് വിമര്‍ശനം

ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു, വര്‍ക്ക് ഫ്രം ഹോം നിര്‍ത്തി, മാസ്‌കും ഒഴിവാക്കും;   മുഖം രക്ഷിക്കാനെന്ന് വിമര്‍ശനം

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും ഒമിക്രോണിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍. അടുത്തയാഴ്ചയോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാന്‍ ആലോചിക്കുന്നതായാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

ഇതിനോടകം കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്തയാഴ്ച പകുതിയോട് കൂടി പൊതുസ്ഥലങ്ങളില്‍ മാസ്‌കും ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. നൈറ്റ് ക്ലബ്ബുകളില്‍ പ്രവേശിക്കാനുള്ള കൊവിഡ് പാസും ഇനിയുണ്ടാകില്ല.

യുകെയില്‍ നടത്തിയ ബൂസ്റ്റര്‍ ഡോസ് ക്യാമ്പയിനിലൂടെ കൊവിഡിനെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്. ഇതിനോടകം 36 മില്ല്യണ്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്‌തെന്നും അറുപത് വയസിന് മുകളിലുള്ള 90 ശതമാനം പേര്‍ക്കും മൂന്നാം ഡോസ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബോറിസ് ജോണ്‍സന്റെ സ്റ്റാഫ് പാര്‍ട്ടി സംഘടിപ്പിച്ചതില്‍ വലിയ വിമര്‍ശനം നേരിടുന്നതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. എന്നാല്‍ വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനും മുഖം രക്ഷിക്കാനുമാണ് ബോറിസ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in