ഭീമ കൊറേഗാവ് കേസില്‍ സുധ ഭരദ്വാജിന് ജാമ്യം

ഭീമ കൊറേഗാവ് കേസില്‍ സുധ ഭരദ്വാജിന് ജാമ്യം

എല്‍ഗാര്‍ പരിഷത്ത്- ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക സുധ ഭരദ്വാജിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ എട്ടിന് സുധ ഭരദ്വാജിനെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ജാമ്യ വ്യവസ്തകള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സുധ ഭരദ്വാജ് ജയിലില്‍ കഴിയുകയായിരുന്നു.

അതേസമയം റോണാ വില്‍സണ്‍, വരവര റാവു സുധിര്‍ ധവാലെ, മഹേഷ് റൗത്ത്, വെര്‍നാന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയം നീട്ടികൊടുത്തതിനെ തുടര്‍ന്നാണ് ഇവരുടെ ജാമ്യം നേരത്തെ സെഷന്‍ കോടതി തള്ളിയത്. എന്നാല്‍ അത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടിക്കൊടുക്കാന്‍ സെഷന്‍സ് കോടതിക്കാണോ അതോ എന്‍ഐഎ നിയമപ്രകാരമുള്ള ഡെസിഗ്‌നേറ്റഡ് പ്രത്യേക കോടതിക്കാണോ അധികാരമെന്ന നിയമ പ്രശ്‌നം ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേ ഹൈക്കോടതിയുടെ തീരുമാനം. സെഷന്‍സ് കോടതിയുടെ തീരുമാനം തെറ്റാണെന്നും എന്‍ഐഎ കോടതിക്കാണ് അധികാരമെന്നും ബോംബെ കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത്ത്- ഭീമ കൊറേഗാവ് കേസില്‍ സുധ ഭരദ്വാരാജ് ഉള്‍പ്പടെയുള്ള 16 സാമൂഹ്യപ്രവര്‍ത്തകരേയാണ് അറസ്റ്റ് ചെയ്തത്. അവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. സുധ ഭരദ്വാജിനെതിരെ ആദ്യം പൂണെ പൊലീസാണ് കേസ് എടുത്തത്. പിന്നീട് അത് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in