ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു, രാജ്യാന്തര സ്വീകാര്യത നേടിയ അഭിനയപ്രതിഭ

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു, രാജ്യാന്തര സ്വീകാര്യത നേടിയ അഭിനയപ്രതിഭ

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈ കോകിലബെന്‍ ധിരുഭായി അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. നടന്റെ വക്താവാണ് അല്‍പ്പം മുന്‍പ് വിയോഗ വിവരം സ്ഥിരീകരിച്ചത്.കുടലിലെ അണുബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞൊരു ദശാബ്ദത്തില്‍ രാജ്യാന്തര ശ്രദ്ധയിലെത്തിയ അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍. ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് എന്നീ സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തി. ഓസ്‌കാര്‍ നേടിയ സ്ലം ഡോഗ് മില്യണയറിലും ഇര്‍ഫാന്‍ ശ്രദ്ധേയറോളിലെത്തിയിരുന്നു.തിഗ്മാന്‍ഷൂ ധൂലിയ സംവിധാനം ചെയ്ത പാന്‍സിംഗ് തോമര്‍ എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം നേടി. ലഞ്ച് ബോക്‌സ്, പികു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധ

മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കര്‍വാന്‍, പാര്‍വതി നായികയായെത്തിയ ഖരീബ് ഖരീബ് സിംഗിള്‍ എന്നീ സിനിമകളില്‍ നായകന്‍ ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു. സ്വാഭാവിക അഭിനയത്തിന്റെ തനിമയും ശരീരഭാഷയിലൂടെ വൈരുദ്ധ്യ ജീവിത തലങ്ങളിലും, ധ്രുവങ്ങളിലും ഉള്ള കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടവുമായിരുന്നു ഇര്‍ഫാന്‍ ഖാനെ ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ ആക്ടര്‍ ആക്കിയത്.1966 ജനുവരി 7 ന് രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു ജനനം. ബിരുദാനന്ദര ബിരുദത്തിന് ശേഷം സ്‌കോളര്‍ഷിപ്പോടെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം. ശേഷം അഭിനയ രംഗത്ത് സജീവമാകാനായി മുംബൈയിലെത്തി. ആദ്യ കാലങ്ങളില്‍ ചാണക്യ, ഭാരത് ഏക് ഖോജ്, ബനേഗി അപ്‌നി ബാത്, ചന്ദ്രകാന്ത തുടങ്ങിയ ഷോകളുടെ ഭാഗമായി.

1988 ല്‍ മീരാ നായരുടെ സലാം ബോംബെയിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. ആസിഫ് കപാഡിയയുടെ ദ വാരിയറിലെ വേഷം അഭിനയരംഗത്ത് നാഴികക്കല്ലായി. തുടര്‍ന്ന് ഹാസില്‍, മഖ്ബൂല്‍, ലൈഫ് ഇന്‍ എ മെട്രോ,ഹൈദര്‍, തല്‍വാര്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി. ദേശീയ പുരസ്‌കാരത്തിന് പുറമെ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. സുതാപ സിക്ദറാണ് ജീവിതപങ്കാളി. ബബില്‍, ആര്യന്‍ എന്നിവര്‍ മക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in