‘നമ്മളെല്ലാം ഒരേ വര്‍ഗമാണ്’ ; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിനിടയിലെ ഹൃദയം തൊടുന്ന ചിത്രം 

‘നമ്മളെല്ലാം ഒരേ വര്‍ഗമാണ്’ ; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിനിടയിലെ ഹൃദയം തൊടുന്ന ചിത്രം 

ലണ്ടനില്‍ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രക്ഷോഭത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ തോളിലേറ്റി രക്ഷപ്പെടുത്തുന്ന കറുത്തവര്‍ഗക്കാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ജൂണ്‍ 13 ന് യുകെയിലെ വാട്ടര്‍ലൂ സ്റ്റേഷനിലുണ്ടായ സംഭവം റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറാണ് പകര്‍ത്തിയത്. പാട്രിക് ഹച്ചിന്‍സണ്‍ എന്ന കറുത്തവര്‍ഗക്കാരനാണ് സംഘര്‍ഷത്തില്‍ എതിര്‍ചേരിയിലുണ്ടായിരുന്നയാളെ തോളിലേറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റുന്നത്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രതിഷേധക്കാരെ എതിര്‍ക്കുന്ന വലതുപക്ഷക്കാരുടെ, പ്രകോപനം സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു. കൂടുതല്‍ പ്രശ്‌നങ്ങളില്‍ നിന്ന് അയാളെ സുരക്ഷിതമായി മാറ്റുകയായിരുന്നുവെന്ന് ഹച്ചിന്‍സണ്‍ സിഎന്‍എന്‍ മാധ്യമത്തോട് പറഞ്ഞു. അയാള്‍ പരിക്കേറ്റ് വീണപ്പോള്‍ ഹച്ചിന്‍സണും സുഹൃത്തുക്കളും വലയം സൃഷ്ടിച്ച് സമരക്കാരില്‍ നിന്നും അയാള്‍ക്ക് സുരക്ഷയൊരുക്കി. തുടര്‍ന്ന് തോളിലെടുത്ത് പൊലീസിനടുത്ത് എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

‘നമ്മളെല്ലാം ഒരേ വര്‍ഗമാണ്’ ; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിനിടയിലെ ഹൃദയം തൊടുന്ന ചിത്രം 
'ഭരിക്കുന്നവര്‍ കൊലക്കേസ് പ്രതിയെ വിശുദ്ധനാക്കുന്നത് ഭയപ്പെടുത്തുന്നു', കെകെ രമ

‘എന്റെ സുഹൃത്തുക്കള്‍ എനിക്കും അയാള്‍ക്കും സംരക്ഷണമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും ആളുകള്‍ അയാള്‍ക്കെതിരെ ക്രുദ്ധനായി പാഞ്ഞടുക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നമ്മളെല്ലാം ഒരേ വര്‍ഗമാണ്. വംശ മതിലുകള്‍ തകര്‍ക്കേണ്ടതുണ്ട്. ആളുകള്‍ അത് തിരിച്ചറിയണം. അക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ,നല്ല കാര്യമാണ് ചെയ്തതെന്ന് പറഞ്ഞ് നന്ദി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. എല്ലാവരും തുല്യതയോടെ ജീവിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അച്ഛനും മുത്തശ്ശനുമാണ് ഞാന്‍, എന്റെ മക്കള്‍, ചെറുമക്കള്‍ അവരുടെ കുടുംബമടക്കം എല്ലാവരും ഞാന്‍ ജീവിച്ചതിനേക്കാള്‍ മികച്ച ലോകത്ത് ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ മുതുമുത്തച്ഛന്‍മാര്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ മാറിയ ലോകമാണ് ഇപ്പോഴത്തേത്. എല്ലാവര്‍ക്കും തുല്യത ലഭിക്കുന്ന രീതിയിലേക്ക് അതിനെ തുടര്‍ന്ന് എത്തിക്കേണ്ടതുണ്ടെന്നും പാട്രിക്‌സണ്‍ സിഎന്‍എന്നോട് പറഞ്ഞു. അതേസമയം പരിക്കേറ്റയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെക്കുറിച്ചുള്ള ഇയാളുടെ പ്രതികരണവും ലഭ്യമായിട്ടില്ല. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസുകാരന്‍ കാല്‍മുട്ടമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം’ വ്യാപിച്ചത്. വിവിധയിടങ്ങളില്‍ ബിഎല്‍എം പ്രതിഷേധക്കാര്‍ക്ക് നേരെ വലതുപക്ഷക്കാര്‍ അക്രമം അഴിച്ചുവിടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in