കേന്ദ്ര സേനയെ മറയാക്കി ബംഗാളില്‍ കവര്‍ച്ചയെന്ന് ആരോപണം; ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്

കേന്ദ്ര സേനയെ മറയാക്കി ബംഗാളില്‍ കവര്‍ച്ചയെന്ന് ആരോപണം; ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്
Published on

തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ പൊലീസ് മോഷണകുറ്റത്തിന് കേസെടുത്തു. ലക്ഷങ്ങളുടെ വില വരുന്ന റിലീഫ് മെറ്റീരിയലുകള്‍ മുന്‍സിപ്പാലിറ്റി ഓഫീസില്‍ നിന്നും മോഷണം പോയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പുര്‍ബ മെദിന്‍പൂര്‍ ജില്ലയിലലെ മുന്‍സിപ്പാലിറ്റിയില്‍ നിന്നാണ് ദുരിതാശ്വാസ സാമഗ്രികള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.

ദുതിരാശ്വാസ സാമഗ്രികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് മോഷ്ടിക്കുന്നു എന്ന ആരോപണം നിരന്തരം ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മോഷണത്തിനുവേണ്ടി സുരക്ഷയ്ക്കായി വിന്യസിച്ച സായുധ സേനയേയും ഉപയോഗിച്ചതായി പരാതിക്കാരന്‍ പറയുന്നു. അതേസമയം സംഭവത്തില്‍ സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വഞ്ചന കേസില്‍ സുവേന്ദു അധികാരിയുടെ അടുത്ത അനുയായിയെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസം തന്നെയാണ് സുവേന്ദു അധികാരിയ്ക്കും സഹോദരനുമെതിരെ കേസെടുത്തത്.

2019 ല്‍ ജലസേചന, ജലപാത മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാളെ കബളിപ്പിച്ചെന്നാരോപിച്ചാണ് രാഖല്‍ ബേരയെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in