പി സി ജോര്‍ജ്
പി സി ജോര്‍ജ്

‘ബിജെപി ഹിന്ദുത്വശക്തിയാണെന്ന് ജനം കരുതുന്നു’; മാറാതെ പാലായിലോ കേരളത്തിലോ ബിജെപിക്ക് രക്ഷയില്ലെന്ന് പി സി ജോര്‍ജ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവിനെ നിര്‍ത്തുന്നതിനെതിരെ ഘടകകക്ഷിയായ ജനപക്ഷം നേതാവ് പി സി ജോര്‍ജ് വീണ്ടും. ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്. വിജയസാധ്യതയില്ല. അങ്ങനെ ചെയ്യുന്നത് മുന്നണിക്ക് ദോഷമാകും. ജനങ്ങള്‍ക്ക് ബിജെപിയേക്കുറിച്ചുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകാതെ കേരളത്തില്‍ രക്ഷയില്ലെന്നും പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഇത് മാറാതെ ബിജെപിക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാന്‍ കഴിയില്ല.

പി സി ജോര്‍ജ്

ഒരു ക്രൈസ്തവ സ്വതന്ത്രനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കണം. പി സി തോമസിന് ജയ സാധ്യതയുണ്ട്. മകന്‍ ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

പി സി ജോര്‍ജ്
‘അന്ന് ഫാദര്‍ കോട്ടൂര്‍ ഏണി കയറുന്നത് കണ്ടു’; കൊലക്കുറ്റം ഏല്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചെന്ന് മുഖ്യസാക്ഷി

മാണി സാര്‍ മരിച്ചതില്‍ പാലായില്‍ സഹതാപതരംഗമില്ല. വിശ്വസ്തനായ ഒരാളെയാണ് ജനങ്ങള്‍ക്ക് വേണ്ടത്. ജോസ് കെ മാണിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പാലാക്കാര്‍ക്ക് മാത്രമല്ല ലോകത്തുള്ള എല്ലാവര്‍ക്കും അറിയാം. കുറേ ഗുണ്ടകളെ പണം കൊടുത്ത് കൊണ്ടു നടക്കുന്നു എന്നല്ലാതെ ജോസ് കെ മാണിയുടെ കൂടെ അണികളാരും ഇല്ല. നിഷാ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ദുരന്തമായിരിക്കുമെന്നും പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു.

പാലാ സീറ്റ് ബിജെപിക്ക് തന്നെ ലഭിക്കണമെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. ജില്ലാ പ്രസിഡന്റ് എന്‍ ഹരിയായിരുന്നു കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാണ് പാലായെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. പി സി ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണ്. ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ചശേഷം തീരുമാനിക്കും. ഈ മാസം 30ന് വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം ചേരുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

പി സി ജോര്‍ജ്
‘എങ്കില്‍ മോഡിയും അര്‍ബന്‍ നക്‌സലാണ് കോടതീ’; പ്രധാനമന്ത്രി യുദ്ധവും സമാധാനവും വായിക്കുന്ന വീഡിയോ ചൂണ്ടി സോഷ്യല്‍ മീഡിയ

Related Stories

No stories found.
logo
The Cue
www.thecue.in