തൃക്കാക്കരയില്‍ ട്വന്റി 20 പിന്തുണച്ചാല്‍ ഇരുകയ്യും നീട്ടി എന്‍.ഡി.എ സ്വീകരിക്കും; ബി.ജെ.പി വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കരയില്‍ ട്വന്റി 20 പിന്തുണച്ചാല്‍ എന്‍.ഡി.എ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍.

കോണ്‍ഗ്രസിന് തൃക്കാക്കരയില്‍ സംഘടനാ സംവിധാനമില്ല. പി.ടി തോമസിന്റെ ബഹുമാന്യതയ്ക്ക് മുന്നില്‍ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥി പോലും തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിനില്ല എന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്

തൃക്കാക്കരയില്‍ ബി.ജെ.പി സംഘടനാ സംവിധാനം അടുക്കും ചിട്ടയിലുമാണ് മുന്നോട്ട് പോകുന്നത്. പി.ടി തോമസ് എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ്.

യു.ഡി.എഫിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. ട്വന്റി 20 പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കില്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാകും.

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരരംഗത്ത് ഇറക്കാന്‍ ആലോചനകള്‍ നടത്തുന്നു എന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഉപതെരഞ്ഞെടുപ്പിന് ജൂണ്‍ വരെ സമയമുണ്ടെങ്കിലും മാര്‍ച്ച് ആദ്യം യു.പി തെരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കര ബൂത്തിലേക്ക് എത്തുമെന്നാണ് സൂചന.

The Cue
www.thecue.in