രാഷ്ട്രീയപരസ്യങ്ങള്‍ക്കായി ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപി; ആദ്യ പത്തില്‍ എഎപിയും

രാഷ്ട്രീയപരസ്യങ്ങള്‍ക്കായി ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപി; ആദ്യ പത്തില്‍ എഎപിയും

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. സാമൂഹിക വിഷയങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നീ വിഭാഗങ്ങളിലായായിരുന്നു ബിജെപി പരസ്യങ്ങള്‍ നല്‍കിയത്. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ഇതിനായി ബിജെപി ചെലവാക്കിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കണക്കാണ് പുറത്തുവന്നത്. പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാലയളവില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 1.84 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. പരസ്യങ്ങള്‍ക്ക് കൂടുതല്‍ തുക ചെലവാക്കിയവരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാലും ബിജെപിയുമായി ബന്ധമുള്ളവരാണ്. ഡല്‍ഹിയിലെ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.

'മൈ ഫസ്റ്റ് ഫോട്ട് ഫോര്‍ മോദി' എന്ന പേജ് 1.39 കോടി രൂപയാണ് രാഷ്ട്രീയ പരസ്യത്തിനായി ഫെയ്‌സ്ബുക്കില്‍ ചെലവഴിച്ചത്. 'ഭാരത് കേ മന്‍ കീ ബാത്' എന്ന പേജ് 2.24 കോടിയും ചെലവഴിച്ചിട്ടുണ്ട്. ന്യൂസ് മീഡിയ വെബ്‌സൈറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന 'നേഷന്‍ വിത് നമോ' 1.28 കോടി രൂപയാണ് ചെലവാക്കിയത്. ബിജെപി നേതാവും മുന്‍ എംപിയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷവും ചെലവാക്കിയിട്ടുണ്ട്. ഇങ്ങനെ ആകെ 10.17 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ബിജെപി കേന്ദ്രങ്ങള്‍ ചെലവാക്കിയത്.

രാഷ്ട്രീയപരസ്യങ്ങള്‍ക്കായി ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപി; ആദ്യ പത്തില്‍ എഎപിയും
നരേന്ദ്രമോദിയുടെ പിതാവ് ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയവരുടെ ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയും ഇടംപിടിച്ചിട്ടുണ്ട്. 69 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ എഎപി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. മറ്റ് പരസ്യങ്ങളുടെ പട്ടികയില്‍ ന്യൂസ് പ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ട് 1 കോടി രൂപയും, ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് 86.43 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in