ബിജെപിയില്‍ ചേരിപ്പോര് കടുക്കുന്നു ; കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് പി.എം വേലായുധന്‍

ബിജെപിയില്‍ ചേരിപ്പോര് കടുക്കുന്നു ; കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് പി.എം വേലായുധന്‍

സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ ദേശീയ നിര്‍വാഹക സമിതി അംഗം പിഎം വേലായുധനും കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത്. സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്തയാളാണെന്നും അദ്ദേഹം തന്നെ വഞ്ചിച്ചെന്നും വേലായുധന്‍ പറഞ്ഞു. വളര്‍ന്നൊരു നിലയിലെത്തുമ്പോള്‍ മക്കള്‍ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളിലിരിക്കുകയാണ്. ഈ വിഷമം പറയാന്‍ സംസ്ഥാന അദ്ധ്യക്ഷനെ പലതവണ വിളിച്ചു. അദ്ദേഹം ഫോണെടുത്തില്ല.

ബിജെപിയില്‍ ചേരിപ്പോര് കടുക്കുന്നു ; കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് പി.എം വേലായുധന്‍
'രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു', കെ.സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി ശോഭ സുരേന്ദ്രന്‍

ഈ നിമിഷം വരെ തിരിച്ച് വിളിച്ചതുമില്ല. തന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ രണ്ടുതവണ വന്നിട്ടും സുരേന്ദ്രന്‍ എന്നെ കണ്ടില്ല. പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്. അത് കേള്‍ക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അടിയന്തരാവസ്ഥയില്‍ സമരം ചെയ്ത് രണ്ടുതവണ ജയിലില്‍ പോയിട്ടുണ്ട്. ഒരാശയത്തില്‍ ഉറച്ച് നിന്നവരാണ്. എന്നാലിന്ന് വളരെ വേദനയുണ്ടെന്നും പറഞ്ഞ് പിഎം വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി. ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനാണ് പിഎം വേലായുധന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കടുത്ത ഭിന്നതയാണ് ബിജെപിയില്‍ ഉടലെടുത്തിരിക്കുന്നത്. തന്നെ തഴയുന്നതിലുള്ള കടുത്ത അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്ന ശോഭ സുരേന്ദ്രന്‍ സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പരാതി ദേശീയ നേതൃത്വത്തിന് മുന്നിലെത്തുന്നത് വി. മുരളീധരന്‍ തടയുന്നുണ്ടെന്ന വിമര്‍ശനവും ശോഭ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്.

BJP Senior leader PM Velayudhan Lashes out at K Surendran

Related Stories

No stories found.
logo
The Cue
www.thecue.in