
കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കലാണ് ലക്ഷ്യമെന്ന് ബി.ജെ.പി. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചത്.
യോഗത്തില്‍ അടുത്ത നാല്‍പത് വര്‍ഷം ബി.ജെ.പിയുടെ കാലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കേസിലെ സുപ്രീംകോടതി വിധി ചരിത്രപരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും അമിത് ഷാ.
ഭയം കൊണ്ടാണ് ഗാന്ധി കുടുംബം പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കുടുംബാധിപത്യവും പ്രീണനരാഷ്ട്രീയവും അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണെന്നും അമിത് ഷാ.
ബി.ജെ.പി ഭരണത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ വിശ്വ ഗുരുവാകും. മോദി പ്രധാനമന്ത്രിയായപ്പോള്‍ ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടുവെന്നും ബി.ജെ.പി.