'വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളും'; സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപിയുടെ കൊലവിളി

'വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളും'; സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപിയുടെ കൊലവിളി

കണ്ണൂരില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി പി ഷാജിര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് വധഭീഷണി. കണ്ണപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പങ്കെടുത്ത പരിപാടിയിലാണ് കൊലവിളി.

സിപിഎം നേതാക്കളെ വീട്ടില്‍ കയറി വെട്ടും, വെട്ടി കാട്ടില്‍ തള്ളും എന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവര്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ല. സംരക്ഷിക്കാന്‍ ആരും വരില്ല എന്നാണ് മുദ്രാവാക്യം. പിപി ഷാജിറിന്റെ പേര് പറഞ്ഞാണ് ഭീഷണി.

ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രാദേശിക നേതാക്കളാണ് പോലീസ് സ്‌റ്റേഷന്‍ ധരണയില്‍ പങ്കെടുത്തത്. സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in