'ഇതല്ലേ ശരിക്കും സുരക്ഷാ വീഴ്ച', ഫ്‌ളൈ ഓവറില്‍ മോദിയുടെ കാറിന് സമീപം ബിജെപി പ്രവര്‍ത്തകര്‍; പ്രതിഷേധം

'ഇതല്ലേ ശരിക്കും സുരക്ഷാ വീഴ്ച', ഫ്‌ളൈ ഓവറില്‍ മോദിയുടെ കാറിന് സമീപം ബിജെപി പ്രവര്‍ത്തകര്‍; പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്. മോദിയുടെ കാറിന്റെ അടുത്ത് നില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

'അപകടകരമാംവിധം പഞ്ചാബില്‍ മോദിയുടെ കാറിന് സമീപം നിന്നത് ആരാണെന്ന് കാണൂ, അതുകൊണ്ടാകുമോ അദ്ദേഹത്തിന് ജീവനില്‍ ഇത്രയും ഭയം തോന്നാന്‍ കാരണം?', പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ ആണോ മോദിയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയെന്ന് അദ്ദേഹം ചോദിക്കുന്നു.

കര്‍ഷക പ്രതിഷേധത്തില്‍ പഞ്ചാബിലെ ഫെളൈ ഓവറില്‍ 15 മിനുട്ടോളം പ്രധാനമന്ത്രിയുടെ വാഹനം കിടന്നിരുന്നു. ഇതിന് സമീപം അപകടകരമാംവിധം ബിജെപി പ്രവര്‍ത്തകര്‍ നില്‍ക്കുന്നതും ബിജെപി പതാകകളുമേന്തി മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഹുസൈന്‍വാലയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ വെച്ചാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഗുരുരതരമായ സുരക്ഷാ വീഴ്ചയമാണ് സംഭവിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചത്. അതിനിടയിലാണ് പ്രധാന മന്ത്രിയുടെ വാഹനത്തിന് അരികില്‍ നില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ പ്രചരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in