പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം
Published on

പാലക്കാട് നഗരസഭ തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയും ബി.ജെ.പിയുടെ പ്രകടനം. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് എന്‍.ഡി.എ ഇവിടെ അധികാരം നിലനിര്‍ത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് നഗരസഭയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 28 സീറ്റുകളാണ് എന്‍.ഡി.എ ഇവിടെ നേടിയത്. യു.ഡി.എഫിന് 14 സീറ്റുകളും, എല്‍.ഡി.എഫിന് ഏഴ് സീറ്റുകളുമാണുള്ളത്.

logo
The Cue
www.thecue.in