ബി.ജെ.പിക്ക് രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ലെന്ന് ശ്രീലങ്ക; നിയമം അനുവദിക്കില്ലെന്ന് വിശദീകരണം

ബി.ജെ.പിക്ക് രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ലെന്ന് ശ്രീലങ്ക; നിയമം അനുവദിക്കില്ലെന്ന് വിശദീകരണം

നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഇക്കാര്യം വെളിപ്പെത്തിയിരുന്നത്. ബി.ജെ.പിക്ക് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ലെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമം അതിന് അനുവദിക്കുന്നില്ലെന്ന് കമ്മീഷന്‍ ചെയര്‍മാര്‍ നിമല്‍ പുഞ്ചിഹേവ വ്യക്തമാക്കി. ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശത്തുള്ള പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്താം. വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും അദ്ദേഹം വ്യക്താക്കി.

അഗര്‍ത്തലയില്‍ നടന്ന പരിപാടിയിലായിരുന്നു ബിപ്ലബ് കുമാര്‍ ദേബ് ബി.ജെ.പിയുടെ ലക്ഷ്യം വെളിപ്പെടുത്തിയത്. 2018ല്‍ അമിത് ഷാ ഇക്കാര്യം തന്നോട് പറഞ്ഞതായിട്ടായിരുന്നു ബിപ്ലവിന്റെ വെളിപ്പെടുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in