ബിഷപ്പ് ഫ്രാങ്കോ കേസ്; നാള്‍വഴികള്‍ ഇങ്ങനെ

ബിഷപ്പ് ഫ്രാങ്കോ കേസ്; നാള്‍വഴികള്‍ ഇങ്ങനെ

ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് പ്രതിസ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യ കേസാണ് ഫ്രാങ്കോ കേസ്. കേസ് അട്ടിമറിക്കാനുള്ള ശ്രമം, നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തന്നെ രംഗത്തിറങ്ങിയ സമര പോരാട്ടം തുടങ്ങി സമീപകാല കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട നിരവധി സംഭവങ്ങളും കേസുമായി ബന്ധപ്പെട്ട് നടന്നു. 2018 ഫെബ്രുവരിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ കന്യാസ്ത്രീ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന മൂന്നര വര്‍ഷത്തെ നാള്‍ വഴികള്‍ ഇങ്ങനെ.

2018 ജൂണ്‍ 27: കുറുവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതി

2018 ജൂണ്‍ 28: പൊലീസ് എഫ്.ഐ.രജിസ്റ്റര്‍ ചെയ്തു

2018 ജൂലായ് 1: കന്യാസ്ത്രീയുടെ മൊഴിയെടുത്തു

2018 ജൂലായ് 5: കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുത്തു

2018 ജൂലായ് 8: കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് പിന്നീട് വ്യാജമെന്ന് കണ്ടെത്തി

2018 ജൂലായ് 14: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്ന് കല്ലറങ്ങാട്ടിന്റെ മൊഴി

2018 ജൂലായ് 30: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തി

2018 ആഗ്‌സറ്റ് 13: അന്വേഷണ സംഘം ജലന്ധറില്‍ എത്തി. ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു

2018 ആഗസ്റ്റ് 20: വധിക്കാന്‍ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി

2018 സെപ്തംബര്‍ 10: ഹൈക്കോടതി ഇടപെടല്‍

2018 സെപ്തംബര്‍ 15: ബിഷപ്പ് ഫ്രാങ്കോ ചുമതലകളില്‍ നിന്ന് താത്ക്കാലികമായി ഒഴിഞ്ഞു

2018 സെപ്തംബര്‍ 19: തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഫ്രാങ്കോ ഹാജരായി

2018 സെപ്തംബര്‍ 21: ഫ്രാങ്കോ അറസ്റ്റില്‍

2018 സെപ്തംബര്‍ 24: പാലാ ജയിലിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു

2018 ഒക്ടോബര്‍ 15: ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കി

2019 ഏപ്രില്‍ 6: കുറ്റപത്രം വൈകുന്നതിനെതിരെ സേവ് അവര്‍ സിസ്റ്റേഴ്‌സിന്റെ സമരം. സമരത്തില്‍ കന്യാസ്ത്രീകളും പങ്കെടുത്തു

2019 ഏപ്രില്‍ 9: പത്ത് മാസത്തെ അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചു

2020 ജനുവരി 25: വിചാരണ കൂടാതെ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി.

2020 സെപ്തംബര്‍ 16: അടച്ചിട്ട കോടതിയില്‍ വിചാരണ തുടങ്ങി

2020 നവംബര്‍ 5: ഫ്രാങ്കോയുടെ വിടുതല്‍ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

2021 ഡിസംബര്‍ 29: വാദം പൂര്‍ത്തിയായി

Related Stories

No stories found.
logo
The Cue
www.thecue.in